•  

     

     

  •  

     

     

  •  

     

     

  •  

     

     

National Federation of Teachers welfare

 

NFTW Kerala
ചാരിറ്റബിൾ എൻഡോവ്മെൻറ് ആക്ട് പ്രകാരം 1962 - ൽ ദേശീയാടിസ്ഥാനത്തിൽ രൂപം കൊണ്ട പ്രസ്ഥാനമാണ് ദേശീയ അദ്ധ്യാപക ക്ഷേമ ഫൗണ്ടേഷൻ (NFTW). സർവീസിലുള്ളവരും വിരമിച്ചവരുമായ അദ്ധ്യാപകരുടെ അവരുടെ ആശ്രിതരുടെയും ക്ഷേമത്തിനായി ദേശീയ തലത്തിലും സംസ്ഥാന തലത്തിലും പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കിവരുന്നു. ദേശീയ അദ്ധ്യാപക ദിനമായ സെപ്റ്റംബർ 05 - നോട് അനുബന്ധിച്ചു വിദ്യാർഥികളിൽ നിന്നും അദ്ധ്യാപകരിൽ നിന്നും വിവിധ സ്ഥാപനങ്ങളിൽ നിന്നും സ്റ്റാമ്പ്, കൂപ്പൺ എന്നിവ വഴിയാണ് പ്രവർത്തന ഫണ്ട് സമാഹരിക്കുന്നത്.

ബഹു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി ചെയർമാനും പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, ധന വകുപ്പ് സെക്രട്ടറി എന്നിവർ ഔദ്യോഗിക അംഗങ്ങളും പൊതുവിദ്യാഭ്യാസ ഡയറക്ടർ സെക്രട്ടറി, ട്രഷററും അഞ്ചു അധ്യാപക പ്രതിനിധികൾ അനൗദ്യോഗിക അംഗങ്ങളും ആയുള്ള സംസ്ഥാന പ്രവർത്തക സമിതിയാണ് ദേശീയ അധ്യാപക ക്ഷേമ ഫൌണ്ടേഷൻ, കേരള ഘടകത്തിൻ്റെ ഭരണം നിർവഹിക്കുന്നത്

 

ശ്രീ. വി ശിവൻകുട്ടി
[ ബഹു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി, ചെയർമാൻ ]

 

ശ്രീമതി റാണി ജോർജ് ഐ. എ. എസ്
[ ബഹു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ]

ശ്രീ. ഷാനവാസ് ഐ. എ.എസ്
[ബഹു. പൊതുവിദ്യാഭ്യാസ ഡയറക്ടർ]

Shikshak Sadans

2024 NFTW Kerala