ദേശീയ അദ്ധ്യാപക ക്ഷേമ ഫൗണ്ടേഷൻ (NFTW)
ചാരിറ്റബിൾ എൻഡോവ്മെൻറ് ആക്ട് പ്രകാരം 1962 - ൽ ദേശീയാടിസ്ഥാനത്തിൽ രൂപം കൊണ്ട പ്രസ്ഥാനമാണ് ദേശീയ അദ്ധ്യാപക ക്ഷേമ ഫൗണ്ടേഷൻ (NFTW). സർവീസിലുള്ളവരും വിരമിച്ചവരുമായ അദ്ധ്യാപകരുടെ അവരുടെ ആശ്രിതരുടെയും ക്ഷേമത്തിനായി ദേശീയ തലത്തിലും സംസ്ഥാന തലത്തിലും പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കിവരുന്നു. ദേശീയ അദ്ധ്യാപക ദിനമായ സെപ്റ്റംബർ 05 - നോട് അനുബന്ധിച്ചു വിദ്യാർഥികളിൽ നിന്നും അദ്ധ്യാപകരിൽ നിന്നും വിവിധ സ്ഥാപനങ്ങളിൽ നിന്നും സ്റ്റാമ്പ്, കൂപ്പൺ എന്നിവ വഴിയാണ് പ്രവർത്തന ഫണ്ട് സമാഹരിക്കുന്നത്.
ബഹു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി ചെയർമാനും പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, ധന വകുപ്പ് സെക്രട്ടറി എന്നിവർ ഔദ്യോഗിക അംഗങ്ങളും പൊതുവിദ്യാഭ്യാസ ഡയറക്ടർ സെക്രട്ടറി - ട്രഷററും അഞ്ചു അധ്യാപക പ്രതിനിധികൾ അനൗദ്യോഗിക അംഗങ്ങളായുള്ള സംസ്ഥാന പ്രവർത്തക സമിതിയാണ് ദേശീയ അധ്യാപക ക്ഷേമ ഫൌണ്ടേഷൻ, കേരള ഘടകത്തിന്റെ ഭരണം നിർവഹിക്കുന്നത് .
സംസ്ഥാനതല പ്രവര്‍ത്തക സമിതി അംഗങ്ങള്‍
ശ്രീ. വി ശിവൻകുട്ടി
ബഹു. പൊതു വിദ്യാഭ്യാസ വകുപ്പുമന്ത്രി & ചെയർമാൻ
ശ്രീ. എ പി എം മുഹമ്മദ് ഹനീഷ് ഐ.എ.എസ്
ബഹു. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി
ശ്രീ. ജീവന്‍ബാബു. കെ ഐ.എ.എസ്
ബഹു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ & സെക്രട്ടറി / ട്രഷറര്‍
ശ്രീ. എന്‍.ടി. ശിവരാജന്‍
പ്രവര്‍ത്തക സമിതിയംഗം
ശ്രീ. കെ.എസ്.ഭരതരാജ്
പ്രവര്‍ത്തക സമിതിയംഗം
ശ്രീ. എസ്. സന്തോഷ് കുമാർ
പ്രവര്‍ത്തക സമിതിയംഗം
ശ്രീ. മുസ്തഫ മൈലപ്പുറം
പ്രവര്‍ത്തക സമിതിയംഗം
ശ്രീ. ബിജു. എം.കെ
പ്രവര്‍ത്തക സമിതിയംഗം
2024 NFTW Kerala